ഡോള്‍ഫിന്‍ ബാറില്‍ മോഹന്‍ലാല്‍

images (1)ഡോള്‍ഫിന്‍ ബാര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി താരമായി എത്തുന്നു. അനൂപ് മേനോന്റെ തിരക്കഥയില്‍ ദീപന്‍ സംവിധാനം ചെയ്യുന്ന ഡോള്‍ഫിന്‍ ബാറാണ് മോളിവുഡ് അണിയറയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. തിരിവനന്തപുരം സ്ലാങ്ങില്‍ ബാറുടമയായി എത്തുന്ന സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകന്‍.

ഡോള്‍ഫിന്‍ ബാറില്‍ മോഹന്‍ലാല്‍ കൂടി എത്തുന്നതോടെ ചിത്രം ഒരു ബിഗ് ബജറ്റ് ചിത്രമാകുമെന്നാണ് അണിയറ സംസാരം. 6 കോടിയോളമാണ് ചിത്രത്തിന്റെ ബജറ്റ്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി കല്‍പ്പനയാണ് വേഷമിടുന്നത്. ഈ ചിത്രത്തില്‍ അനൂപ് മേനോന്‍ തികച്ചും വ്യത്യസ്തമായ ഒരു ഇമേജിലാണ് എത്തുന്നത്.

ഏതായാലും സുരേഷ് ഗോപിയുടെ രണ്ടാം വരവിലെ ഡോള്‍ഫിന്‍ ബാറില്‍ മോഹന്‍ലാല്‍ കൂടി എത്തുന്നതോടെ ചിത്രം കസറുമെന്നു തന്നെയാണ് അണിയറ സംസാരം.