മോഹന്‍ലാല്‍ പങ്കെടുക്കുന്നതിനെതിരായ പരാതിയില്‍ ഒപ്പു വെച്ചിട്ടില്ല;പ്രകാശ് രാജ്

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് നൂറ്റിയേഴ് പേര്‍ ഒപ്പിട്ട് നല്‍കിയ പരാതിയില്‍ താന്‍ ഒപ്പ് വെച്ചിട്ടില്ലെന്ന് നടന്‍ പ്രകാശ് രാജ്. മാധ്യങ്ങള്‍ ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഇതെ കുറിച്ച് അറിയുന്നതെന്ന് അദേഹം വ്യക്തമാക്കി.

അതെസമയം നടി ആക്രമികപ്പെട്ട സംഭവത്തില്‍ അമ്മയുടെ ചില നിലപാടുകളോട് തനിക്ക് വിയോജിപ്പിണ്ടെന്നും അത് ഇപ്പോഴും തുടരുന്നതായും പ്രകാശ് രാജ് വ്യക്തമാക്കി. അത് മോഹന്‍ലാലിമനോടുള്ള വിരോധമായി കാണേണ്ടതില്ലെന്നും അദേഹം പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നത് പുരസ്‌ക്കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചുകാണുകയാണെന്ന് ചൂണ്ടിക്കാട്ടി സിനിമ സാംസ്‌ക്കാരിക കൂട്ടായ്മ രംഗത്തെത്തയിരുന്നു.