മോഹന്‍ലാലിന്റെ ഫ്രോഡിന് വിലക്ക്

Mr.-Fraud-malayalam-movieതിരു: സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ‘മിസ്റ്റര്‍ ഫ്രോഡിന്’ തിയേറ്ററുകളില്‍ വിലക്ക്. തിയേറ്റര്‍ ഉടമകള്‍ ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചു. ചിത്രത്തിന്റെ സംവിധായകനായ ബി ഉണ്ണികൃഷ്ണനെതിരായ ഫിലിം എക്‌സിബിറ്റ് ഫെഡറേഷന്‍ വിലക്കിനെ തുടര്‍ന്നാണ് ഈ തീരുമാനം. മെയ് 8 ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് വിലക്ക്. 2014 ലെ മോഹന്‍ലാലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

ഫിലിം എക്‌സിബിറ്റ് ഫെഡറേഷന്റെ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംവിധായകനും താരങ്ങളും പങ്കെടുക്കാതിരുന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെ നിര്‍ദ്ദേശ പ്രകാരമാണ് താരങ്ങളടക്കമുള്ളവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് എക്‌സിബിറ്റേഷന്‍ ഫെഡറേഷന്‍ അംഗങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിന് ശേഷമേ ചിത്രീകരണം തുടങ്ങാവൂ എന്നും നേരത്തെ തന്നെ പറഞ്ഞിരുന്നതായും തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി.

എന്നാല്‍ തിയേറ്റര്‍ ഉടമകളുടെ ഈ നിര്‍ദ്ദേശം അവഗണിച്ച് ചിത്രീകണം പൂര്‍ത്തിയാക്കി റിലീസിങ്ങ് തിയ്യതിയും നിശ്ചയിച്ച സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ഫെഫ്ക മുന്നോട്ടു വരണമെന്ന നിലപാടിലാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍.