മോഹന്‍ലാലും മഞ്ജുവാര്യരും സത്യന്‍ അന്തിക്കാട് ചിത്രത്തില്‍

Mohanlal-Manjuമലയാളത്തിന്റെ പ്രിയതാരങ്ങളായ മോഹന്‍ലാലും, മഞ്ജുവാര്യരും സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്.

നേരത്തെ രഞ്ജിത്ത് ചിത്രത്തില്‍ മോഹന്‍ലാലും, മഞ്ജുവാര്യരും ഒന്നിക്കുന്നു എന്ന വാര്‍ത്ത പുറത്തു വന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് ഇരുവരുടെയും ആരാധകര്‍ കണ്ടത്. എന്നാല്‍ ഈ ചിത്രം വഴിമാറിപോയതോടെ നിരാശയിലായ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഈ ചിത്രത്തിന്റെ തിരക്കഥ ശ്രീനിവാസന്റേതാണ് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

മഞ്ജുവാര്യര്‍ ഇപ്പോള്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.