മോഹന്‍ലാല്‍ രഞ്ജിത് ചിത്രത്തില്‍ മഞ്ജുവാര്യരില്ല ?

manju warrierഏറെ പ്രതീക്ഷയോടെ മലയാള സിനിമാ പ്രേക്ഷകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രത്തിലുടെയുള്ള മഞ്ജുവാര്യരുടെ തിരിച്ച് വരവ് ഉണ്ടാവില്ലെന്ന് സൂചന.
രഞ്ജിത് സംവിധാനം ചെയ്യുന്ന ജി ഫോര്‍ ഗോള്‍ഡ് എന്ന ചിത്രത്തിന്റെ കഥയുടെ പൂര്‍ണ്ണരൂപമായപ്പോള്‍ നായികക്ക് വേണ്ടത്ര പ്രാധാന്യമില്ലാത്ത ഒരു ചിത്രമായതോടെയാണ് മഞ്ജുവിനെ മാറ്റുന്നതിനെ കുറിച്ച് ആലോചന വന്നത്. തന്റെ ചിത്രത്തില്‍ മഞ്ജു വാര്യരെ വെറുമൊരു അലങ്കാര വസ്തുവാക്കി ഒട്ടും പ്രാധാന്യമില്ലാത്ത റോള്‍ നല്‍കുന്നതിനോട് തനിക്ക് താല്പര്യമില്ലെന്നും അതുകൊണ്ട് താനും മോഹന്‍ലാലും ഒന്നിക്കുന്ന ഈ ചിത്രത്തില്‍ മഞ്ജു ഉണ്ടാവില്ലെന്ന സൂചന നല്‍കിയിരിക്കുന്നത്.

ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ജി ഫോര്‍ ഗോള്‍ഡ് ജനുവരി രണ്ടാം വാരത്തില്‍ കോഴിക്കോട് ചിത്രീകരണം തുടങ്ങും. ഉത്തരമലാബാറായിരിക്കും പ്രധാന ലൊക്കേഷനെന്നറിയുന്നു.

എന്നാല്‍ രണ്ടാം വരവിന് മഞ്ജു മനസ്സുകൊണ്ട് ഒരുങ്ങിയപ്പോള്‍ തന്നെ നിരവധി ഓഫറുകള്‍ മഞ്ജുവിനെ തേടിയെത്തിയിരുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ ചിത്രമായിരിക്കും മഞ്ജുവിന്റെ തിരിച്ചുവരിവിലെ ആദ്യചിത്രമാവുക എന്നാണ് സൂചന.