ലാലിന്റെയും മമ്മൂട്ടിയുടെയും അമ്മയാകാന്‍ തന്നെ കിട്ടില്ല; ശ്രീലക്ഷ്മി

hqdefaultസൂപ്പര്‍ താരങ്ങളുടെ അമ്മയാകാന്‍ തന്നെ കിട്ടില്ലെന്ന് നടി ശ്രീലക്ഷ്മി. നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ പ്രജിത്ത് സംവിധാനം ചെയ്യുന്ന ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് ശ്രീലക്ഷ്മി നയം വ്യക്തമാക്കിയത്.

നിവിന്‍ പോളിയുടെ അമ്മ വേഷം ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂ. എന്നാല്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അമ്മ വേഷം ചെയ്യാന്‍ തന്നെ കിട്ടില്ല. മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ അമ്മയായി തന്നെ അഭിനയിപ്പിക്കാമെന്ന വ്യാമോഹമുണ്ടെങ്കില്‍ അത് മനസില്‍ വച്ചാല്‍ മതിയെന്നും ശ്രീലക്ഷ്മി പറഞ്ഞു.

ലോഹിതദാസ് സംവിധാനം ചെയ്ത ഭൂതക്കണ്ണാടി എന്ന ചിത്രത്തില്‍ ഒരു കൗമാരക്കാരിയുടെ അമ്മ വേഷത്തില്‍ അഭിനയിച്ച ശ്രീലക്ഷ്മി വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ബിഗ് സ്‌ക്രീനില്‍ മടങ്ങിയെത്തുന്നത്. ഇടക്കാലത്ത് സജീവമല്ലാതിരുന്ന ശ്രീലക്ഷ്മി അടുത്തിടെ മിനി സ്‌ക്രീനില്‍ സജീവമായി മടങ്ങിയെത്തിയിരുന്നു.