മോഹന്‍ലാല്‍ ചിത്രത്തിനെതിരെ മമ്മുട്ടി ദുല്‍ഖര്‍ ഫാന്‍സുകാര്‍

06slid1മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ദൃശ്യത്തിനെതിരെ മമ്മൂട്ടി ദുല്‍ഖര്‍ ഫാന്‍സുകാര്‍ ദുഷ് പ്രചരണം നടത്തുന്നതായി ആരോപണം. മോഹന്‍ലാല്‍ ഫാന്‍സുകാര്‍ തന്നെയാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഫാന്‍സിന്റെ ഔദേ്യാഗിക കുറിപ്പിലൂടെയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.

മോഹന്‍ലാലും, വിജയും ഒന്നിച്ചഭിനയിച്ചിരിക്കുന്ന റിലീസ് ചെയ്യാനിരിക്കുന്ന ജില്ലയുടേതിനേക്കാള്‍ മികച്ച വിജയമായിരിക്കും ദൃശ്യം എന്ന ചിത്രത്തിനെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് ദൃശ്യം പരാജയപ്പെടുത്താന്‍ ശക്തമായ അണിയറ ശ്രമം നടക്കുന്നതായുള്ള ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സൈബര്‍ സെല്‍ നിരീക്ഷിക്കുന്നു എന്ന പേരിലാണ് മോഹന്‍ലാലിന്റെ ആരാധകരുടെ പേജിലെ കുറിപ്പ്.

അതേ സമയം മോഹന്‍ലാലിന്റെ ദൃശ്യം എന്ന ചിത്രത്തെ തകര്‍ക്കാന്‍ മമ്മൂക്ക ഫാന്‍സ് ബോധപൂര്‍വ്വമായ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും ചിത്രത്തിന്റെ കഥ ലീക്കായതില്‍ മമ്മുക്കാ ഫാന്‍സിന് യാതൊരു വിധ പങ്കുമില്ലെന്നും മമ്മൂക്ക ലാലേട്ടന്‍ ഫൈറ്റ് സൃഷ്ടിക്കുക എന്ന ആസൂത്രിതമായ പൃഥ്വിരാജ് ദിലീപ് ഫാന്‍സുകാരുടെ ശ്രമത്തിന്റെ സൃഷ്ടിയാണിതെന്നുമാണ് മമ്മുട്ടി ഫാന്‍സുകാര്‍ കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിന് എല്ലാവിധ വിജയാശംസകളും കുറിപ്പില്‍ നേരുന്നുമുണ്ട്.