വാഹനാപകടത്തില്‍ നിന്നും മോഹന്‍ലാല്‍ അദ്‌ഭുതകരമായി രക്ഷപ്പെട്ടു

Untitled-1എറണാകുളം: വാഹനാപകടത്തില്‍ നിന്നും മലയളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ടു. ലൊക്കേഷനിലേക്ക്‌ പോകുന്നവഴിയാണ്‌ ലാല്‍ സഞ്ചരിച്ചിരുന്ന മിത്‌ബുഷി പജേറോ കാറില്‍ അമിത വേഗത്തിലെത്തിയ ടിപ്പര്‍ വന്നിടിക്കുകയായിരുന്നു. മലയാറ്റൂര്‍ ഇറ്റിത്തോട്ടത്തില്‍ വെച്ചാണ്‌ അപകടമുണ്ടായത്‌.

കാറിന്‌ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്‌. ടിപ്പറിന്റെ ഡ്രൈവറെ പോലീസെത്തി അറസ്‌റ്റു ചെയ്‌തു. വൈശാഖന്‍ സംവിധാനം ചെയ്യുന്ന പുലിമുരുകന്റെ ഷൂട്ടിംഗിനായി പോകുകയായിരുന്നു ലാല്‍.

ലോറി അമിത വേഗതയിലാണ്‌ സഞ്ചരിച്ചിരുന്നതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.