മോഹന്‍ലാല്‍ സിനിമകളെ കുറിച്ചറിയാന്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പുറത്തിറക്കി.

mohanlal-androidകൊച്ചി : മോഹന്‍ലാല്‍ തന്റെ ആരാധകര്‍ക്കും സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കുമായി ഒരു ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നു.

ഈ ആപ്ലിക്കേഷനിലൂടെ പുതിയ സിനിമയുടെ വിവരങ്ങള്‍, റിലീസ് തിയ്യതി, ട്രെയ്‌ലര്‍, വീഡിയോ തുടങ്ങിയവയെല്ലാം ഈ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് വാളിലൂടെയാണ് അറിയിച്ചിരിക്കുന്നത്.

ഇതിന്റെ മറ്റൊരു ആകര്‍ഷണീയത എന്നത് ലാലിന്റെ ബ്ലോഗ,് ഇന്ത്യന്‍ ആര്‍മിയെ കുറിച്ചുള്ള ഫോട്ടോഗ്യാലറി, മോഹന്‍ലാലിന്റെ കൈവശമുള്ള അപൂര്‍വ്വ കരകൗശല വസ്തുക്കളുടെ ഫോട്ടോകള്‍ തുടങ്ങിയവയാണ്.