Section

malabari-logo-mobile

മോഹന്‍ലാല്‍ ആക്ഷേപിച്ചു: തുറന്നടിച്ച് ഡബ്ലു.സി.സി അംഗങ്ങള്‍

HIGHLIGHTS : കൊച്ചി : മലയാള സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ എഎംഎംഎ നേതൃത്വത്തിനെതിരെ

കൊച്ചി : മലയാള സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ എഎംഎംഎ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഡബ്ലുസിസി അംഗങ്ങള്‍. 15 വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിച്ച നടിക്ക് നേരെ ഒരു ആക്രമമണുണ്ടായിട്ടും സംഘടന വേണ്ട പിന്തുണ നല്‍കിയില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ വനിത സിനിമാപ്രവര്‍ത്തകരായ രേവതിയും പാര്‍വ്വതിയും പത്മപ്രിയയും ആരോപിച്ചു.

എഎംഎംഎ യുടെ പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ ഞങ്ങള്‍ വെറും നടിമാര്‍ എന്ന് അഭിസംബോധന ചെയ്തു മുന്ന് പേരുടെ പേരുകള്‍ അഭിസംബോധന ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ തങ്ങളെ വേദനിപ്പിച്ചു. ഇതേ വിവേചനമാണ് മലയാളസിനിമയില്‍ നടക്കുന്നത്.

sameeksha-malabarinews

കുറ്റാരോപിതനായ ആള്‍ സംഘനടക്കകത്തും പീഡനത്തിനിരയായ ആള്‍ സംഘടനക്ക് പുറത്തും ഇതാണ് അവസ്ഥ. കുറ്റവാളിയെ സംരക്ഷിക്കാന്‍ സംഘടനയുടെ ഭരണഘടന വളച്ചൊടിച്ചു

ഞങ്ങള്‍ ഇപ്പോള്‍ സംസാരിക്കുന്നത് നാളെ വരുന്നവര്‍ക്ക് സുരക്ഷിതമായ ഇടമൊരുക്കാനാണെന്ന് രേവതി വ്യക്തമാക്കി. 17 വയസ്സുള്ള ഒരു പെണ്‍കുട്ടി എന്റെ വാതിലില്‍ വന്ന് ‘ചേച്ചി എന്നെ രക്ഷിക്കണം’ എന്ന് പറഞ്ഞ ഒരു സംഭവം ഉണ്ടായിട്ടുണ്ട് ഇനിയാര്‍ക്കും ആ അനുഭവമുണ്ടാവരുതെന്നും രേവതി പറഞ്ഞു.

സംഘടനയില്‍ 400ഓളം അംഗങ്ങളുണ്ട് 17 പേരാണ് അവിടെ തീരുമാനമെടുക്കുന്നത്. ഇത് ഞങ്ങള്‍ പ്രഖ്യാപിച്ച യുദ്ധമല്ല നീതിക്ക് വേണ്ടിയുള്ള ഞങ്ങളുടെ സമരമാണ് എന്നും വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ പറഞ്ഞു. രേവതി, പത്മപ്രിയ, പാര്‍വതി, ബീന പോള്‍, അഞ്ജലി മേനോന്‍, അര്‍ച്ചന പത്മിനി, റിമ ക്ലല്ലിങ്കല്‍ ദീദീ ദാമോദരന്‍, സജിത മഠത്തില്‍ തുടങ്ങിയവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.

സംഘടനക്കുള്ളില്‍ തന്നെ നിന്ന് തെറ്റുകള്‍ക്കെതിരെ തുറന്നടിക്കുക എന്ന നയമാണ് വിമണ്‍കളക്ടീവ് പുലര്‍ത്താന്‍ ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമാകുന്നതായിരുന്നു വാര്‍ത്താസമ്മേളനം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!