രാജ്യത്തെ ജനങ്ങള്‍ക്ക് നവരാത്രി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങള്‍ക്ക് നവരാത്രി ആശംസകള്‍ നേര്‍ന്നു. ഇന്ന് രാവിലെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. ഇന്നാണ് നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കുന്നത്.

ഒക്ടോബര്‍ 11 വരെ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ ദസറയോടൊപ്പം അവസാനിക്കും. ഗുജറാത്തില്‍ സര്‍ക്കാറിന്റെ ആഭിമുഖ്യത്തിലാണ് നവരാത്രി ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. അഹമ്മദാബാദിലെ ജിഎംഡിസി മൈതാനത്താണ് പരിപാടികള്‍.

ഹിമാചല്‍ പ്രദേശിലെ ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ ധാരാളം ജനങ്ങള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഒന്‍പത് ദിവസം നീണ്ട യുദ്ധത്തിനൊടുവില്‍ മഹിഷാസുരനെ ദുര്‍ഗ്ഗാദേവി വധിച്ചതിന്റെ സ്മരണയാണ് നവരാത്രി ആഘോഷം.