പ്രധാന മന്ത്രിയുടെ സന്ദര്‍ശനം. ഒരുക്കങ്ങള്‍ വിലയിരുത്തി

മലപ്പുറം: പ്രധാന മന്ത്രി നരേന്ദ്രമോഡി സപ്തംബര്‍ 24ന് കോഴിക്കോട് എത്തുതുമായി ബന്ധപ്പെ’ ജില്ലയില്‍ നടത്തേ അവസാന ഘട്ട ഒരുക്കങ്ങള്‍ ജില്ലാകലക്ടര്‍ എ.ഷൈനമോളുടെ തേത്യത്വത്തില്‍ യോഗം ചേര്‍ന്നു വിലയിരുത്തി. പ്രധാനമന്ത്രി ശനിയാഴ്ച വൈകീട്ട് 4.25 കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തും. നാളെ വൈകിട്ട് 5.45ന് തിരിച്ചുള്ള യാത്രയും ഉണ്ടാവും. ഇതിനോടനുബന്ധിച്ച് നടത്തേ സുരക്ഷാ ക്രമീകരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് കോഴിക്കോട്ടേക്കുള്ള യാത്രയുണ്ടാവുക. യാത്ര റോഡിലുടെയാണങ്കില്‍ ആവിശ്യമായ ബാരിക്കേഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. മറ്റ് വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി.
കലക്‌ട്രേറ്റില്‍ നട യോഗത്തില്‍ എ.ഡി.എം.പി.സെയ്യിദലി ,സബ് കലക്ടര്‍ പി.എം ജയമാലിക്, ഡപ്യുട്ടി കലക്ടര്‍മാരായ വി.രാമചന്ദ്രന്‍,ഡോ. ജെ.യു.അരുണ്‍, മറ്റ് ജില്ലാ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.