നരേന്ദ്ര മോഡി വാരാണസിയില്‍ മത്സരിക്കും

ദിNarendra-Modi_15ല്ലി : ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി വാരാണസിയില്‍ നിന്ന് മത്സരിക്കും. ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷിയുടെ മണ്ഡലമായിരുന്നു വാരാണസി. മുരളി മനോഹര്‍ ജോഷി കാണ്‍പൂരില്‍ നിന്നാവും മത്സരിക്കുക.

ബിജെപി അദ്ധ്യക്ഷന്‍ രാജ്‌നാഥ്‌സിങ് ഗാസിയാബാദില്‍ നിന്നും, മുരളിമനോഹര്‍ ജോഷി അമൃത്‌സറില്‍ നിന്നും ജനവിധി തേടാന്‍ ധാരണയായി. ഔദേ്യാഗിക പ്രഖ്യാപനം ഇന്നുണ്ടാകും.

മോഡി മത്സരിക്കാന്‍ ആഗ്രഹിക്കുന്ന വാരാണസി സീറ്റ് വിട്ട് നല്‍കാന്‍ സിറ്റിങ് എംപി മുരളി മനോഹര്‍ ജോഷി തയ്യാറാകുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനിന്നിരുന്നു. രാജാനാഥ് സിങ്ങിന് താല്‍പ്പര്യമുള്ള ലക്‌നൗ വിട്ട് നല്‍കാന്‍ മണ്ഡലത്തിലെ സിറ്റിങ് എംപിയായ ലാല്‍ ജി താണ്ടനും താല്‍പ്പര്യമില്ലായിരുന്നു.