മോദി മന്ത്രിസഭയിലെ 78 പേരില്‍ 72 പേരും കോടിപതികള്‍

Union-Ministryദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുതിയ മന്ത്രിസഭയിലെ 78 പേരില്‍ 72 പേരും കോടിപതികള്‍. 24 പേര്‍ക്കെതിരെ ക്രിമിനല്‍കേസുകളും ഉണ്ട്. കഴിഞ്ഞ ആഴ്ച നടത്തിയ മന്ത്രിസഭാ പുനസംഘടനയില്‍ 19 പുതിയ മന്ത്രിമാരെയാണ് ഉള്‍പ്പെടുത്തിയത്. അഞ്ച് പേരെ ഒഴിവാക്കുകയും ചെയ്തിരുന്നു.

പുതുതായി ഉള്‍പ്പെടുത്തിയ മന്ത്രിമാരുടെ സമ്പത്തിന്റെ ശരാശരി 8.73 കോടിരൂപയാണ്. മന്ത്രിസഭയുടേത് 12.94 കോടിരൂപയും. ദില്ലി ആസ്ഥാനമായുള്ള അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്.

പുതിയ മന്ത്രമാരില്‍ 44.90 കോടിരൂപയുമായി എം ജെ അക്ബറാണ് ഒന്നാമത്. പി പി ചൗധരി (35.35 കോടി), വിജയ് ഗോയല്‍ (29.97 കോടി) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മന്ത്രിമാരില്‍ ഒമ്പത് പേര്‍ മുപ്പത് കോടിയിലേറെ രൂപയുടെ ആസ്തിയുള്ളവരാണ്. ധനമന്ത്രി അരുണ്‍ ജെയ്റ്റിലി (113 കോടി), ഹര്‍സിമ്രത് കൗര്‍ ബാദല്‍ (108 കോടി), പീയുഷ് ഗോയല്‍ (108 കോടി) എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

പുതിയ മന്ത്രമാരില്‍ ഏഴ് പേര്‍ക്കെതിരെയാണ് ക്രിമിനല്‍കേസുകള്‍ ഉള്ളത്. ഇതോടെ മന്ത്രിസഭയിലെ ക്രിമിനല്‍ കേസുകള്‍ ഉള്ളവരുടെ എണ്ണം 24 ആയി. മന്ത്രിമാരില്‍ മൂന്ന് പേര്‍ 32 നും 40 നും ഇടയിലും പ്രായം ഉള്ളവരും 44 പേര്‍ 41 നും 60 നും ഇടിയിലും 31 പേര്‍ 6