Section

malabari-logo-mobile

പരിസ്ഥിതിയെ ഇന്ത്യ മാനിക്കുന്നില്ലെന്ന ചിന്ത മാറണം: മോദി

HIGHLIGHTS : ന്യൂ ഡല്‍ഹി: പരിസ്ഥിതിയെ ഇന്ത്യ മാനിക്കുന്നില്ലെന്ന ചിന്താഗതിയാണ് ലോകത്തിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Narendra+Modiന്യൂ ഡല്‍ഹി: പരിസ്ഥിതിയെ ഇന്ത്യ മാനിക്കുന്നില്ലെന്ന ചിന്താഗതിയാണ് ലോകത്തിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

പരിസ്ഥിതിയെ ഇന്ത്യ മാനിക്കുന്നില്ലെന്ന കാഴ്ചപ്പാട് മാറ്റിയെടുക്കേണ്ടത് ഇന്ത്യയുടെ കടമയാണെന്നും മോദി പറഞ്ഞു. സംസ്ഥാനങ്ങളിലെ വനംപരിസ്ഥിതി മന്ത്രിമാരുടെ യോഗം ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

sameeksha-malabarinews

കാര്‍ബണ്‍ വാതകം ഏറ്റവും കുറച്ച് പുറത്ത് വിടുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍, ആഗോളതാപനത്തിന്റെയും കാര്‍ബണ്‍ പുറന്തള്ളലിന്റേയും കാര്യത്തില്‍ നമ്മള്‍ ജീവിതരീതി മാറ്റാന്‍ തയ്യാറല്ല. ചിലര്‍ വിചാരിക്കുന്നത്, പരിസ്ഥിതിയും വികസനവും വിരുദ്ധ ധ്രുവങ്ങളില്‍ ആണെന്നാണ്. എന്നാലത് തെറ്റായ കാഴ്ചപ്പാടാണ്. ഇത് രണ്ടും ഒരുമിച്ച് കൊണ്ടുപോവാന്‍ കഴിയുന്നതാണ്. ഊര്‍ജ്ജം സംരക്ഷിക്കുന്ന തരത്തിലുള്ള ജീവിതരീതി ഓരോരുത്തരും വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണെന്നും മോദി ചൂണ്ടിക്കാട്ടി.

പ്രകൃതി സംരക്ഷണം എന്നത് ഇന്ത്യയുടെ പാരമ്പര്യത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്. പ്രകൃതിയെ ചൂഷണം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. അത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമല്ല. നമ്മുടെ മുന്‍ഗാമികകള്‍ ഉല്‍പന്നങ്ങള്‍ വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള രീതികള്‍ അവലംബിച്ചവരാണ്. എന്നാല്‍ പുതിയ തലമുറ അതിന് തയ്യാറല്ല. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രകൃതിയെ രക്ഷിക്കുക എന്നത് ഓരോരുത്തരുടേയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!