മോദിയെ കാണാനെത്തിയ കെജ്‌രിവാളിനെ പോലീസ് തടഞ്ഞു

kejriwal and modiഗാന്ധിനഗര്‍ : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ പുറപ്പെട്ട ആംആദ്മി നേതാവും, മുന്‍ ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ പോലീസ് തടഞ്ഞു. വികസനത്തെ കുറിച്ചുള്ള 16 ചോദ്യങ്ങളുമായാണ് കെജ്‌രിവാള്‍ മോദിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചത്.

മോദി സമ്മതിക്കുകയാണെങ്കില്‍ ഇത്തവണ തന്നെ കൂടിക്കാഴ്ച നടത്തുമെന്നും അല്ലെങ്കില്‍ മോദിക്കു കൂടി സൗകര്യമുള്ള സമയത്ത് കാണാന്‍ ശ്രമിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. അതേ സമയം ഗുജറാത്ത് വികസനത്തെ കുറിച്ച് ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഗുജറാത്ത് സന്ദര്‍ശന വേളയില്‍ തന്‍ കണ്ടത് എന്നും മോദിയുടെ വാദം പൊള്ളയാണെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.

മോദിയുടെ വികസന വാദങ്ങള്‍ പരിശോധിക്കാനാണ് കെജ്‌രിവാള്‍ ഗുജറാത്തിലെത്തിയത്. കെജ്‌രിവാളിനൊപ്പം മനീഷ് സിസോദിയയും, സജ്ഞയ് സിങ്ങും ഉണ്ട്.

കഴിഞ്ഞ ദിവസം കെജ്‌രിവാളിനെ റോഡ് ഷോ നടത്താന്‍ ശ്രമിച്ചെന്ന പേരില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.