Section

malabari-logo-mobile

ഗുജറാത്ത് കലാപം; നരേന്ദ്ര മോദിക്ക് അമേരിക്കന്‍ കോടതിയുടെ സമന്‍സ്

HIGHLIGHTS : ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കന്‍ കോടതിയുടെ സമന്‍സ്. അമേരിക്കന്‍ സന്ദര്‍ശനം ഇന്ന് നടത്താനിരിക്കെ 2002 ലെ ഗുജറാത്ത് കലാപത്തിലെ...

Untitled-1 copyന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കന്‍ കോടതിയുടെ സമന്‍സ്. അമേരിക്കന്‍ സന്ദര്‍ശനം ഇന്ന് നടത്താനിരിക്കെ 2002 ലെ ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്ക് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയാണ് സമന്‍സ് അയച്ചിരിക്കുന്നത്. 21 ദിവസത്തിനകം നരേന്ദ്രമോദി വിശദീകരണം നല്‍കണം ഇല്ലെങ്കില്‍ മോദിയുടെ വാദം കേള്‍ക്കാതെ കോടതി വിധി പ്രസ്താവിക്കും. കലാപ ഇരകള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കയിലെ ജസ്റ്റീസ് സെന്റര്‍ എന്ന മനുഷ്യാവകാശ സംഘടനയാണ് ഹര്‍ജി നല്‍കിയത്.

അന്താരാഷ്ട്ര പ്രശ്‌നത്തില്‍ ഇടപെടാന്‍ 1789 ല്‍ നിലവില്‍ വന്ന നിയമപ്രകാരം കോടതിക്ക് അധികാരമുണ്ട്. ഗുജറാത്ത് കലാപത്തെ അന്താരാഷ്ട്രതലത്തില്‍ തന്നെ മനുഷ്യവകാശ ലംഘനമായാണ് കണക്കാക്കിയിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നീക്കം നടത്തിയെന്നും മാനവികതക്കെതിരെ പ്രവര്‍ത്തിച്ച മോദി ഇരകളില്‍ മാനസിക സംഘര്‍ഷം ഉണ്ടാക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. കലാപത്തെ തുടര്‍ന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് അമേരിക്ക വിസ നിഷേധിച്ചിരുന്നു. എന്നാല്‍ മോദി പ്രധാനമന്ത്രിയായ ശേഷമാണ് 9 വര്‍ഷത്തെ വിസ നിരോധനം നീക്കാന്‍ അമേരിക്ക തയ്യാറായത്. 5 ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഇന്ന് അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് സമന്‍സ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!