മോഡിയെ പിന്തുണച്ച് കത്തോലിക്കസഭ

Narendra-Modi_15തിരു : ഗുജറാത്ത് മുഖ്യമന്ത്രിയും, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ത്രമോഡിയെ പ്രകീര്‍ത്തിച്ച് ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം.

ഗുജറാത്തിലെ മോഡിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്നും ഗുജറാത്തിലെ സഭാ വിശ്വാസികള്‍ക്ക് മോഡിയെ കുറിച്ച് നല്ല അഭിപ്രായമാണെന്നും സഭ വിലയിരുത്തി. മോഡി മത സഹിഷ്ണുത പാലിച്ചാല്‍ കുഴപ്പമില്ലെന്നാണ് കത്തോലിക്ക ബാവ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം സംസ്ഥാന സര്‍ക്കാരിനെതിരെ കത്തോലിക്ക ബാവ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് സഭക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും ഇതു സഭ തിരിച്ചറിയുന്നുണ്ടെന്നും ബസേലിയോസ് പൗലോസ് ദ്വിതിയന്‍ അഭിപ്രായപ്പെട്ടു.