താന്‍ വിവാഹിതനാണെന്ന് നരേന്ദ്രമാദി

narendra-modiതന്റെ പതിനേഴാം വയസ്സില്‍ താന്‍ വിവാഹിതനായെന്ന് നരേന്ദ്രമോദി. വഡോദരയില്‍ നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മോദിയുടെ വെളിപ്പെടുത്തല്‍. താന്‍ ജനിച്ച വടനഗറില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ബര്‍ഹംവഡേ എന്ന ഗ്രാമത്തിലുണ്ടായിരുന്ന യശോദ ബെന്‍ ആയിരുന്നു ഭാര്യ.

എന്നാല്‍ നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളി്ല്‍ മല്‍സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ വിവാഹിതനാണോ എന്ന കോളം ഒഴിച്ചിടുകായാണ് പതിവ് എന്നാല്‍ ജനപ്രാതനനിധ്യ നിയമപ്രകാരം ഇത്തവണ നാമനിര്‍ദ്ദേശിക പത്രികയിലെ കോളങ്ങള്‍ ഒഴിച്ചിട്ടാല്‍ അത് അയോഗ്യതക്ക് വഴിവെയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു ഇതേ തുടര്‍ന്നാണ് മോദി വിവാഹിതനാണെന്ന കാര്യം തുറന്ന് സമ്മതിച്ചിരക്കുന്നത്.

യശോദബെന്നിന്റെ വരുമാനത്തെ കുറിച്ചോ ആദായനികുതി അടക്കാറുണ്ടോയോന്നോ തനിക്കറിയില്ലെന്നും മോദി സത്യവാങ്ങ്മുലത്തില്‍ പറയുന്നുണ്ട്.