മോദിക്കു നേരെ മനുഷ്യ ബോംബാക്രമണം ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

Narendra+Modiദില്ലി : ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോദിക്കു നേരെ മനുഷ്യബോംബാക്രമണം ഉണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മോദി മത്സരിക്കുന്ന വരാണസിയിലോ, വഡോദരയിലോ വെച്ചായിരിക്കും എന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന വിവരം.

1991 ല്‍ രാജീവ്ഗാന്ധിക്ക് നേരെ എല്‍ടിടിഇ നടത്തിയ ആക്രമണത്തിന് സമാനമായ രീതിയിലുള്ള ആക്രമണമാണ് നടത്തുക എന്നാണ് റിപ്പോര്‍ട്ട്. സ്ത്രീ ആണോ പുരുഷനാണോ ബോംബറാകുക എന്നത് വ്യക്തമായിട്ടില്ല. 2013 ആഗസ്റ്റില്‍ മോദി ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് വാര്‍ത്തകള്‍ പുറത്തു വന്ന സമയത്തു തന്നെ ഇത്തരത്തിലുള്ള നീക്കം ശക്തമായിരുന്നു എന്നാണ് കണ്ടെത്തല്‍. എന്‍ഐഎയുടേതാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് ഉത്തര്‍പ്രദേശ്, ഗുജറാത്ത് മഹാരാഷ്ട്ര സര്‍ക്കാരുകള്‍ക്ക് കൈമാറികഴിഞ്ഞു.