മൊബൈല്‍ പ്രണയം: വിവാഹവാഗ്ദാനം നല്‍കി പണവും സ്വര്‍ണവും കവര്‍ന്ന യുവാവ് പിടിയില്‍

പരപ്പനങ്ങാടി :മൊബൈലിലൂടെ പരിചയപ്പെട്ട് വിധവയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി പതിനായിരം രൂപയും സ്വര്‍ണാഭരണവും കൈക്കലാക്കി മുങ്ങിയയായളെ പരപ്പനങ്ങാടി പോലീസ് പിടികൂടി.

ചേളാരിയില്‍ സ്ഥിരതാമസമാക്കിയ വേങ്ങര സ്വദേശിയായ നിസാര്‍(28) ആണ് പിടിയിലായത്. ഇയാള്‍ നേരത്തെ വിവാഹിതനാണ്. ദിവസങ്ങളോളം യുവതിയുടെ പിറകെകൂടിയ ഇയാള്‍ തന്ത്രപരമായി വിവാഹവാഗ്ദാനം ന്ല്‍കി ഇവരുടെ സ്വര്‍ണവും പണവും കൈക്കലാക്കുകയായിരുന്നു. ഒരാഴചകൂടി ഇവര്‍ തമ്മിലുള്ള ബന്ധം തുടര്‍ന്നെങ്ങിലും പീന്നീട് ഇയാള്‍ മൊബൈല്‍ഫോണ്‍ സ്വിച്ച്ഓഫാക്കി മുങ്ങുകയായിരുന്നു.
തുടര്‍ന്ന് യുവതി പരാതിപ്പെടുകയും പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അേേന്വഷണത്തില്‍ ഇയാളെ വലയില്‍ വീഴ്ത്തുകയുമായിലുന്നു.

എസ്‌ഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍, എഎസ്‌ഐ സുബ്രഹമണ്യന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജു, സുരേഷ്,സലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്‌