ആശുപത്രിബാത്ത്‌റുമില്‍ മൊബൈല്‍ വച്ച് മറന്നയാളെ തല്ലിചതച്ചു

മഞ്ചേരി :ഒരു മൊബൈലിനെ നാട്ടുകാര്‍ക്കിത്ര പേടിയോ? മഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഒരു മൊബൈല്‍ കണ്ടെടുത്തത് ഉണ്ടാക്കിയ പുകിലിന്റെ അവസാനത്തില്‍ ഒരു നിരപരാധിക്ക് കിട്ടിയത് വയറുനിറയെ തല്ല്.
ആശുപത്രിയിലെ 12ാം വാര്‍ഡിലെ ബാത്ത് റൂമില്‍ നിന്നാണ് രോഗിയുടെ ഒപ്പം നില്‍ക്കുന്ന വനിതക്ക് ഒരു മൊബൈല്‍ ഫോണ്‍ ലഭിച്ചത്. ഉടനെ തന്നെ അവര് മൊബൈല്‍ പോലീസിന് കൈമാറി.

ബാത്ത് റുമില്‍ നിന്ന് ഫോണ്‍ കണ്ടെത്തിയതോടെ ദൃശങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്ന പരിഭ്രാന്തിയിലായി വാര്‍ഡിലുണ്ടായിരുന്നവര്‍. അന്വേഷണത്തിനൊടുവില്‍ മൊബൈല്‍ ആശുപത്രിയിലെ ജീവനക്കാരനായ ഒരു ബംഗാളിയുടെതാണെന്ന് കണ്ടെത്തിയതോടെ പിന്നെ ബംഗാളിപയ്യന് പൊതിരെ തല്ലായിരുന്നു. എന്നാല്‍ താന്‍ കുളിക്കാന്‍ പോയപ്പോള്‍ മറുന്നുവെച്ചതാണ് എന്ന് പറഞ്ഞിട്ടും ്‌രക്ഷകിട്ടിയില്ല.

ഒടുവില്‍ പോലീസെത്തി ഈ മൊബൈല്‍ ഫോണ്‍ പരിശോധിച്ച്് ക്യാമറിയില്‍ ചിത്രങ്ങളൊന്നും പതിഞ്ഞിട്ടില്ല എന്നുറപ്പായതോടെ ബംഗാളി പയ്യനെ തല്ലിയവരല്ലാം മുങ്ങുകയായിരുന്നു.