Section

malabari-logo-mobile

സിംകാര്‍ഡ് കൂട്ടത്തോടെ വാങ്ങുന്നത് ശ്രദ്ധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം

HIGHLIGHTS : ദില്ലി : മൊബൈല്‍ സിംകാര്‍ഡുകള്‍ കൂട്ടത്തോടെ വാങ്ങുന്നവരെ ശ്രദ്ധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ടെലിംകോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. തെരഞ...

download (2)ദില്ലി : മൊബൈല്‍ സിംകാര്‍ഡുകള്‍ കൂട്ടത്തോടെ വാങ്ങുന്നവരെ ശ്രദ്ധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ടെലിംകോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തെരഞ്ഞെടുപ്പ് ചെലവ് കുറച്ചു കാണിക്കുന്നതിന് വേണ്ടി വ്യാജപേരില്‍ എടുത്ത സിംകാര്‍ഡ് ഉപയോഗിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടമായി മെസേജുകള്‍ അയക്കുന്നതും ഈ നമ്പറില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് പ്രചരണം നടത്തുന്നതും കണ്ടെത്തിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിര്‍ദ്ദേശം. ദില്ലി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിജയ് ദേവ് ആണ് സിംകാര്‍ഡുകള്‍ കൂട്ടമായി വാങ്ങുന്നവരെ ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

sameeksha-malabarinews

എയര്‍ടെല്‍, എംടിഎന്‍എല്‍, റിലയന്‍സ്, വൊഡാഫോണ്‍, ഐഡിയ തുടങ്ങിയ കമ്പനികള്‍ക്കാണ് ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍ കത്തെഴുതിയിരിക്കുന്നത്. അപേക്ഷകരുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും പരിശോധിച്ച ശേഷം മാത്രമേ സിംകാര്‍ഡ് നല്‍കാന്‍ പാടുള്ളൂ എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!