‘ഞാനും എന്റെ ഫോണും തമ്മിലുള്ള പ്രണയകഥ’ വീഡിയോ യൂട്യൂബില്‍ വൈറലാകുന്നു

മൊബൈല്‍ ഫോണിനെ പിരിഞ്ഞൊരു നിമിഷം ഇന്ന് ആര്‍ക്കും തന്നെ അത് ആലോചിക്കാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു. അപ്പോള്‍ നിങ്ങളും നിങ്ങളുടെ ഫോണുമല്ലേ യഥാര്‍ത്ഥ കമിതാക്കള്‍ ! സദാസമയവും നിങ്ങളുടെ പോക്കറ്റിലോ, കയ്യിലോ നിങ്ങളോടൊപ്പം ഉള്ള ഈ ഫോണ്‍ തന്നെയല്ലേ നിങ്ങളെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കുന്നത് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഫോണുമായുള്ള പ്രണയത്തിന് ജീവന്‍ നല്‍കുന്ന ഒരു വീഡിയോ ആണ് യൂട്യൂബില്‍ ഹിറ്റായികൊണ്ടിരിക്കുന്നത്.

[youtube]http://www.youtube.com/watch?v=TxISIBsT9bc[/youtube]

 

സൂപ്പര്‍വുമണ്‍ എന്ന യൂട്യൂബ് എക്കൗണ്ടില്‍ നിന്നാണ് ഈ വ്യത്യസ്തമായ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതില്‍ യുവതിയായ വ്‌ളോഗര്‍ തന്റെ ഫോണുമായുള്ള പ്രണയത്തെ വളരെ മനോഹരമായ ഒരു കഥ എന്ന രൂപേണയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ലക്ഷ കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ട് കഴിഞ്ഞിരിക്കുന്നത്.

 

Related Articles