മൊബൈല്‍ഫോണ്‍ കടകളില്‍ സമ്പുര്‍ണ്ണ സൗദിവല്‍ക്കരണം : മലയാളികള്‍ ആശങ്കയില്‍

telecom-640x394രണ്ടാം ഘട്ടം സെപ്റ്റംബര്‍ രണ്ടു മുതല്‍

സൗദി അറേബ്യയില്‍ മൊബൈല്‍ഫോണ്‍ ഷോപ്പുകളില്‍ പുര്‍ണ്ണമായും സ്വദേശി വല്‍ക്കരണം നടത്തുന്നതിന്റെ രണ്ടാം ഘട്ടം സെപ്റ്റംബര്‍ രണ്ടു മുതല്‍ തുടങ്ങുന്നു. കഴിഞ്ഞ ജുണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ നിയമം കുടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും സമ്പുര്‍്ണ്ണമായി നടപ്പിലാക്കാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

രണ്ടാം ഘട്ടത്തില്‍ മൊബൈല്‍ കടകളിലെ സെയില്‍സ് മെയന്റനന്‍സ് മേഖലകളില്‍ പ്രവേശിക്കാനായി തയ്യാറായ 75,000 സൗദി യുവതീയുവാക്കളെ നിയമിക്കും. ഇതില്‍ 40000 പേര്‍ ഫദഫ്, ഗോസി, സാങ്കേതികതൊഴില്‍ പരശീലനകേദന്ത്രം എന്നിവയുടെ സഹായത്തോടെ പരിശീലനം ലഭിച്ചവരാണ്. 16000 പേര്‍ ഇലട്രോണികസ് സര്‍വ്വീസ് മേഖലയില്‍ പരിശീലനം ലഭിച്ചവരാണ്
ഒന്നാംഘട്ടത്തില്‍ മന്ത്രാലയം നടപ്പിലാക്കിയ നിയമം ലംഘിച്ച 2535 സ്ഥാപനങഅങള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.
ആയിരക്കണക്കിന് മലയാളികളാണ് ഈ മേഖലയില്‍ സൗദിയില്‍ ജോലി ചെയ്യുന്നത് .കുടാതെ നുറുകണക്കിന് മൊബൈല്‍ ഷാപ്പുകള്‍ മലയാളികളുടെ ഉടമസ്ഥതയിലുണ്ട്. സ്വദേശികള്‍ക്ക് ഉയര്‍ന്ന വേതനം നല്‍കി ഇത്തരം കടകള്‍ നടത്തികൊണ്ടുപോകാനാകില്ലെന്ന ആശങ്കയും അവര്‍ പങ്കുവെക്കുന്നു.