പോളിങ് സ്റ്റേഷന്‍ : 100 മീറ്റര്‍ നിര്‍ണായക പരിധി: മൊബൈല്‍ ഫോണിന് നിരോധനം

iphone-v1-just-say-noമലപ്പുറം: പോളിങ്ങ് സ്റ്റേഷന്‍ ഉള്‍പ്പെടുന്ന 100 മീറ്റര്‍ നിര്‍ണായക പരിധിയായി കണക്കാക്കി നിയമങ്ങള്‍ പാലിക്കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്റ്റര്‍ കെ.ബിജു അറിയിച്ചു.

ഈ പരിധിക്കുള്ളില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവര്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവ 100 മീറ്റര്‍ പരിധിയില്‍ പ്രദര്‍ശിപ്പിക്കരുത്. അനാവശ്യ ശബ്ദ കോലാഹലങ്ങള്‍ ബൂത്ത് പരിസരങ്ങളില്‍ ഉണ്ടാക്കുന്നത് ശിക്ഷാര്‍ഹമാണ്. ഉച്ചഭാഷിണി ഈ പരിധിക്കുള്ളില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ ഈ പരിധിക്കുള്ളില്‍ സ്ഥാനാര്‍ഥികളുടെയോ വോട്ടര്‍മാരുടെയോ അഭിപ്രായങ്ങളോ ഇന്റര്‍വ്യൂകളോ രേഖപ്പെടുത്തരുത്. പോളിങ് സ്റ്റേഷനകത്ത് വിഡിയോ- ഫോട്ടോയും നിരോധിച്ചിട്ടുണ്ട്.