Section

malabari-logo-mobile

മൊബൈല്‍ കമ്പനികള്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി

HIGHLIGHTS : കൊച്ചി: മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഗണ്യമായും വര്‍ദ്ധിച്ചതും, എസ് എം എസ് ഉപയോഗം കുറഞ്ഞതും വഴിയുണ്ടായ നഷ്ടം നികത്താനെന്ന പേരില്‍ മൊബൈല്‍ കമ്പനികള്‍ ഇന...

SMS-on-Mobileകൊച്ചി:  മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഗണ്യമായും വര്‍ദ്ധിച്ചതും, എസ് എം എസ് ഉപയോഗം കുറഞ്ഞതും വഴിയുണ്ടായ നഷ്ടം നികത്താനെന്ന പേരില്‍ മൊബൈല്‍ കമ്പനികള്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി.  നിരക്കുകള്‍ കൂട്ടിയതോടെ 80 ശതമാനം വരെ അധികം തുക നല്‍കേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കള്‍.  ഇന്ന് മുതല്‍ പുതിയ നിരക്കായിരുക്കുമെന്ന് ബി എസ് എന്‍ എല്ലും അറിയിച്ചിട്ടുണ്ട്.

10 രൂപക്ക് 3 ദിവസത്തേക്ക് ലഭ്യമായിരുന്ന 80 മെഗാബൈറ്റ്(എം ബി) ഡാറ്റാ പ്ലാന്‍ വെട്ടിച്ചുരുക്കി ഇത് ഒരു ദിവസത്തേക്ക് 30 എം ബി യാക്കി.  3 ദിവസം വരെ ഇന്റര്‍നെറ്റ് ഉപയോഗിക്കുതിന് പുതിയ താരിഫ് ഏര്‍പ്പെടുത്തി.  ഇതിന് പുറമെ 2 ആഴ്ചത്തേക്കും, ഒരു മാസത്തേക്കും വിവിധ സ്ലാബുകളാക്കി നിരക്കുകള്‍ ഏകീകരിച്ചു. ഒരു ഗിഗാ ബൈറ്റ് (1 ജി ബി) ഡാറ്റക്ക് 100 മുതല്‍ 250 രൂപ വരെയാക്കി.  ഇതുവരെ 140 രൂപക്ക് ഒരു മാസത്തേക്ക് ഒരു ജി ബി ഉപയോഗിക്കാമായിരുന്നു.  ഈ സൗകര്യമാണിപ്പോള്‍ വിവിധ കമ്പനികള്‍ 250 രൂപ വരെയാക്കി ഉയര്‍ത്തിയിരിക്കുന്നത്. ഉപയോഗ സമയവും കുറച്ചിട്ടുണ്ട്.  ഒരു ജി ബി ഡാറ്റയുടെ ഉപയോഗം പരമാവധി 20 ദിവസത്തേക്കായാണ് കുറച്ചിരിക്കുത്.  ഒരു മാസത്തേക്കുള്ള പ്ലാനുകള്‍ വേണമെങ്കില്‍ 2 ജി ബി ഡാറ്റയുടെ ഓഫര്‍ ചെയ്യേണ്ടി വരും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!