Section

malabari-logo-mobile

മൊബൈല്‍ സിം കണക്ഷനെടുക്കാന്‍ ആധാര്‍കാര്‍ഡ് വേണ്ട; കേന്ദ്ര ടെലികേം മന്ത്രാലയം

HIGHLIGHTS : ദില്ലി: മൊബൈല്‍ സിം കണക്ഷനെടുക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന പ്രസ്താവന തിരുത്തി കേന്ദ്ര ടെലികോം മന്ത്രാലയം. സിം കാര്‍ഡ് എടുക്കണമെങ്കില്‍ ആധ...

ദില്ലി: മൊബൈല്‍ സിം കണക്ഷനെടുക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന പ്രസ്താവന തിരുത്തി കേന്ദ്ര ടെലികോം മന്ത്രാലയം. സിം കാര്‍ഡ് എടുക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണെന്നും ആധാര്‍ കാര്‍ഡ് കൂടാതെ സിം എടുത്തവര്‍ ഫോണ്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്നുമുള്ള കേന്ദ്രത്തിന്റെ തീരുമാനങ്ങള്‍ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ സിം കണക്ഷന്‍ കട്ടാകുമെന്നുള്ള ഭീഷണി പ്രതിഷേധങ്ങള്‍ക്ക് ഇടയായിക്കിയിരുന്നു. ഇതിനിയിലാണ് പുതിയ തീരുമാവുമായി കേന്ദ്രം രംഗത്തെത്തയിരിക്കുന്നത്.

ആധാര്‍ കാര്‍ഡ് ഇല്ലാതെ സിം കാര്‍ഡ് ലഭിക്കില്ലെന്ന അവസ്ഥ വിവാദത്തിന് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത്. 2017 ലാണ് ആധാര്‍ നമ്പറുമായി മൊബൈല്‍ ഫോണ്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ആധാര്‍ കാര്‍ഡിന് പകരം സിം കണക്ഷന്‍ ലഭിക്കാനായി ഇനി മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐഡി എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ രേഖ നല്‍കിയാല്‍ മതി.

sameeksha-malabarinews

നിലവില്‍ രാജ്യത്ത് ആധാര്‍ കാര്‍ഡ് ഇല്ലാത്ത നിരവധിയാളുകളാണ് ഉള്ളതെന്നും ഇവര്‍ക്കെല്ലാം സിം കണക്ഷന്‍ എടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന തീരുമാനം മാറ്റണമെന്നും സുപ്രീംകോടതി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഇതെതുടര്‍ന്നാണ് ഈ വിഷയത്തില്‍ വിശദമായിട്ടുള്ള അന്വേഷണം നടത്തിയതെന്നും പിന്നീട് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് തീരുമാനിക്കുകയായിരുന്നു വെന്നും കേന്ദ്ര ടെലികോം മന്ത്രാലയം അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!