പീഡനക്കേസ് പ്രതിയെ ജയില്‍ നിന്നിറക്കി നാട്ടുകാര്‍ അടിച്ചുകൊന്നു

killദിമാപൂര്‍: ബലാത്സംഗക്കേസ് പ്രതിയെ ജയിലില്‍നിന്ന് ഇറക്കി നാട്ടുകാര്‍ തല്ലിക്കൊന്നു. നാഗാലാന്‍ഡിലെ ദിമാപുരില്‍ ഇന്നലെയാണ് സംഭവം. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ, പ്രകടനമായെത്തിയ നാട്ടുകാര്‍ ജയിലില്‍ നിന്ന് ബലമായാണ് മോചിപ്പിച്ചത്. തുടര്‍ന്ന് റോഡിലൂടെ വലിച്ചിഴച്ച ശേഷം അടിച്ചുകൊല്ലുകയായിരുന്നു.

കഴിഞ്ഞമാസം ഇരുപത്തിമൂന്നിനാണ് ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡില്‍ അയച്ചു. ഇന്നലെ രാവിലെ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും നേതൃത്വത്തില്‍ തടിച്ചുകൂടിയ ജനക്കൂട്ടം അക്രമാസക്തമാവുകയായിരുന്നു. ജനങ്ങളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു.

ജനങ്ങള്‍ നിയമം കൈയിലെടുക്കരുതെന്ന് ഇന്നലെ വൈകിട്ടു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. സംഭവം അന്വേഷിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ചു.

Related Articles