താന്‍ ഒളിവിലല്ലെന്ന്‌ പീസ് സ്‌കൂള്‍ എംഡി എംഎം അക്ബര്‍

മാധ്യമങ്ങള്‍ക്കെതിരെയും വിമര്‍ശനം
താന്‍ ഒളിവിലെല്ലന്നും ജോലി ആവിശ്യാര്‍ത്ഥം ഖത്തറില്‍ തങ്ങുകയാണെന്നും പീസ് സ്‌കൂള്‍ എംഡിയും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറുമായ എംഎം അക്ബര്‍. ചില മാധ്യമങ്ങള്‍ പുറത്തുവിട്ട താന്‍ ഒളിവിലാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും എംഎം അക്ബര്‍ പറഞ്ഞു. ഇത്തരം പ്രചരണങ്ങളിലൂടെ ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള ശ്രമമാണെന്നും അക്ബര്‍ പറഞ്ഞു.

ഇപ്പോള്‍ ഖത്തറില്‍ ഉള്ള അകബര്‍ അവിടെയും യുഎഇയിലും വിവിധപ്രബോധന പരിപാടികളില്‍ സജീവമാണ്. ഇതിനിടയിലാണ് കോഴിക്കോട് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ഓഫീസില്‍ റെയ്ഡ് നടന്നെന്നും അക്ബര്‍ ഒളിവിലാണന്നുമുള്ള വാര്‍ത്തകള്‍ ചില ദൃശ്യമാധമങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ പീസ് സ്‌കൂളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി രണ്ടു തവണ താന്‍ കേരളത്തില്‍ പോയിട്ടുണ്ടെന്നും ഒളിവിലല്ലെന്നും അക്ബര്‍ വ്യക്തമാക്കി.