താനൂരിന്റെ അഭിമാനമായി മിസ്റ്റര്‍ ഇന്ത്യ അന്‍വര്‍ സനദ്‌

താനൂർ: ദേശീയ ബോഡിബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ ഇന്ത്യയായി അൻവർ സനദ് താനൂരിന്റെ അഭിമാനമാകുന്നു. തിരുപ്പൂരിൽ നടന്ന മത്സരത്തിലാണ് അൻവർ സനദ് വിജയിയായത്. മിസ്റ്റർ ഏഷ്യ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സനദ് മത്സരിക്കും.

താനൂർ പണ്ടാരക്കടപ്പുറം ത്വാഹാ ബീച്ച്  സ്വദേശിയായ അൻവർ സനദ് കുവൈത്തിൽ ജിംനേഷ്യത്തിൽ പരിശീലകനാണ്. ഈ അവസരത്തിൽ മിസ്റ്റർ കുവൈത്തിതായും സനദ് തിളങ്ങി. മാത്രമല്ല രണ്ടുതവണ മിസ്റ്റർ കേരള യായും, മിസ്റ്റർ മാമാങ്കമായും സനദ് വിജയം കൊയ്തിരുന്നു.

മത്സ്യത്തൊഴിലാളി കുടുംബാംഗമായ അൻവർ സനദിന്റെ പ്രയാണം ഏറെ കഠിനാധ്വാനം ചെയ്തതിനെത്തുടർന്ന് തന്നെയാണ്. സനദിന്റെ നേട്ടത്തിൽ ആഹ്ലാദത്തിലാണ് ബന്ധുക്കളും നാട്ടുകാരും.

Related Articles