Section

malabari-logo-mobile

വഞ്ചിനാട് എക്‌സ്പ്രസിന്റെ ബോര്‍ഡ് മാറി;  യാത്രക്കാരനായ എം.എല്‍.എയ്ക്ക് ഫൈന്‍

HIGHLIGHTS : തിരു: ട്രെയിനിന്റെ ബോര്‍ഡ് മാറ്റിവെച്ച് അനാസ്ഥ കാട്ടിയ റെയില്‍വേ, വഞ്ചിനാട് എക്‌സ്പ്രസിലെ യാത്രക്കാരനായ എം.എല്‍.എയില്‍ നിന്ന് പിഴയീടാക്കിയത് വിവാദമ...

: കോട്ടയം വഴി പോകേണ്ട വഞ്ചിനാട് എക്‌സ്പ്രസില്‍ ആലപ്പുഴ വഴിയെന്ന് തെറ്റായി രേഖപ്പെടുത്തിയ ബോര്‍ഡ്.
: കോട്ടയം വഴി പോകേണ്ട വഞ്ചിനാട് എക്‌സ്പ്രസില്‍ ആലപ്പുഴ വഴിയെന്ന് തെറ്റായി രേഖപ്പെടുത്തിയ ബോര്‍ഡ്.

തിരു: ട്രെയിനിന്റെ ബോര്‍ഡ് മാറ്റിവെച്ച് അനാസ്ഥ കാട്ടിയ റെയില്‍വേ, വഞ്ചിനാട് എക്‌സ്പ്രസിലെ യാത്രക്കാരനായ എം.എല്‍.എയില്‍ നിന്ന് പിഴയീടാക്കിയത് വിവാദമാകുന്നു. അന്‍വര്‍ സാദത്ത് എം.എല്‍.എയ്ക്കാണ് തന്റേതല്ലാത്ത കാരണത്താല്‍ പിഴയടക്കേണ്ടി വന്നത്. തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി പോകേണ്ട വഞ്ചിനാട് എക്‌സ്പ്രസിന്റെ ബോര്‍ഡില്‍ ആലപ്പുഴ വഴിയെന്ന് തെറ്റായി രേഖപ്പെടുത്തിയാണ് റെയില്‍വേ യാത്രക്കാരെ കുടുക്കിയത്. ബോര്‍ഡ് കണ്ട് തീവണ്ടി മാറിക്കയറിയവരില്‍ എം.എല്‍എ മാത്രമല്ല, നിരവധി യാത്രക്കാരുമുണ്ടായിരുന്നു.

ഇന്നലെ വൈകുന്നേരം 5.30-ഓടെയാണ് സംഭവങ്ങളുടെ തുടക്കം. തിരുവനന്തപുരത്ത് നിന്ന് ഇന്റര്‍സിറ്റി തീവണ്ടിയില്‍ ആലുവയിലേക്ക് പോകാനായി എത്തിയതായിരുന്നു എം.എല്‍.എ. സി-ഒന്ന് കോച്ചിലായിരുന്നു എം.എല്‍.എയ്ക്ക് ടിക്കറ്റ് ലഭിച്ചത്. ആ സമയത്ത് പ്ലാറ്റ് ഫോമില്‍ ഉണ്ടായിരുന്ന ‘തിരുവനന്തപുരം-എറണാകുളം-ആലപ്പുഴ-കണ്ണൂര്‍’ വഴി പോകുമെന്ന ബോര്‍ഡുള്ള  ട്രെയിനില്‍ അദ്ദേഹം കയറി. വണ്ടി പുറപ്പെട്ട് അരമണിക്കൂറിന് ടിക്കറ്റ് പരിശോധനയ്ക്ക് എത്തിയ ടി.ടി.ആര്‍ ഇത് ഇന്റര്‍സിറ്റിയല്ല, വഞ്ചിനാട് എക്‌സ്പ്രസാണെന്നും അത് കോട്ടയം വഴിയാണ് പോകുന്നതെന്നും പറഞ്ഞത് കേട്ട് എം.എല്‍.എ അടക്കമുള്ള യാത്രക്കാര്‍ ഞെട്ടി. കോട്ടയം വഴി പോകുന്ന തീവണ്ടിക്ക് ആലപ്പുഴ വഴിയെന്ന് തെറ്റായ ബോര്‍ഡ് വെച്ച റെയില്‍വേയുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയപ്പോള്‍ അതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന് ടി.ടി.ആര്‍ മറുപടി നല്‍കി. മാത്രമല്ല, ഇന്റര്‍സിറ്റിയുടെ ടിക്കറ്റെടുത്ത് വഞ്ചിനാടില്‍ യാത്ര ചെയ്തതിന് പിഴയടക്കണമെന്നും ടി.ടി.ആര്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് നിന്ന് എറണാകുളം വരെയുള്ള ടിക്കറ്റ് നിരക്കായ 345 രൂപയും പിഴയായി 250 രൂപയും അടക്കം 590 രൂപ നല്‍കാതെ യാത്ര തുടരാനാവില്ലെന്ന് ടി.ടി.ആര്‍ അറിയിച്ചു. ഇതിനെതിരെ യാത്രക്കാര്‍ പ്രതിഷേധം അറിയിച്ചെങ്കിലും ടി.ടി.ആര്‍ വകവെച്ചില്ല. ഒടുവില്‍ എം.എല്‍.എ പിഴയീടാക്കി യാത്ര തുടര്‍ന്നു. ഇന്റര്‍സിറ്റി ട്രെയിനില്‍ ആലുവയിലേക്ക് 355 രൂപയുടെ ടിക്കറ്റെടുത്ത എം.എല്‍.എയ്ക്ക് അതും നഷ്ടമായി. 
റെയില്‍വേയുടെ അനാസ്ഥമൂലം ധനനഷ്ടവും സമയനഷ്ടവും സംഭവിക്കുകയും മാനഹാനി ഉണ്ടാവുകയും ചെയ്തത് സംബന്ധിച്ച് റെയില്‍വേ അധികൃതര്‍ക്ക് ഇന്ന് പരാതി നല്‍കുമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ അറിയിച്ചു. 
 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!