Section

malabari-logo-mobile

കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തി;ബന്ധു അറസ്റ്റില്‍

HIGHLIGHTS : കുളത്തൂപ്പുഴ: കൊല്ലം ഏരൂരില്‍ ബന്ധുവിനൊപ്പം കാണാതായ ഏഴുവയസുകാരിയുടെ മൃതദേഹം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തി.  നാട്ടുകാര്‍ പിടികൂടിയ ബന്ധുവിനെ പോലീസ്...

കുളത്തൂപ്പുഴ: കൊല്ലം ഏരൂരില്‍ ബന്ധുവിനൊപ്പം കാണാതായ ഏഴുവയസുകാരിയുടെ മൃതദേഹം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തി.  നാട്ടുകാര്‍ പിടികൂടിയ ബന്ധുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഏരൂര്‍ പുഞ്ചിരിമുക്ക് സുജിമന്ദിരത്തില്‍ മനോജ് സുജി ദമ്പതികളുടെ മകള്‍ ശ്രീലക്ഷ്മി (7) യുടെ മൃതദേഹമാണ് കുളത്തൂപ്പുഴ ചന്ദനക്കാവിനടുത്ത് ആര്‍ പി എല്‍ എസ്റ്റേറ്റിലെ റബര്‍ പാല്‍ പുരയുടെ സമീപത്തെ ഷെഢില്‍ വ്യാഴാഴ്ച  രാവിലെ കണ്ടെത്തിയത്.

പെണ്‍കുട്ടിയെ ശ്വാസംമട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റ പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ ഇളയച്ചന്‍ രാജേഷിനെ സംഭവ സ്ഥലത്തിനടുത്ത് നിന്ന് നാട്ടുകാര്‍ പിടികൂടി കുളത്തൂപ്പുഴ പോലീസിന് കൈമാറി. രാവിലെ ടാപ്പിംഗ് തൊഴിലാളികളാണ് കുറ്റിക്കാട് നിറഞ്ഞ് വിജനമായ സ്ഥലത്തെ ഷെഢിനോട് ചേര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്.റബര്‍ റീ പ്ലാന്‍റ് ചെയ്ത സ്ഥലമായതിനാല്‍ ഇവിടേക്ക് തൊഴിലാളികള്‍ അധികം എത്താറില്ല. ബുധനാഴ്ച രാവിലെ മുതലാണ് ശ്രീലക്ഷ്മിയെ കാണാതായത്. ഏരൂര്‍ ഗവ എല്‍ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി.

sameeksha-malabarinews

സ്കൂളിലേക്ക് കുട്ടിയെ വല്യമ്മയാണ് രാവിലെ കൊണ്ടുവന്നത്. വഴിക്കു വച്ച് ശ്രീലക്ഷ്മിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവ് രാജേഷിനെ കുട്ടിയെ സ്ക്കൂളില്‍ വിടാന്‍ വല്യമ്മ ചുമതലപ്പെടുത്തി ജോലിക്ക് പോയി.എന്നാല്‍ ഇയാള്‍ കുട്ടിയെ സ്കൂളില്‍ വിടാതെ കൂടെ കൊണ്ടുപോയി. കുട്ടി സ്കൂളില്‍ എത്താതിരുന്നത് അധ്യാപകര്‍ അന്വേഷിച്ചപ്പോഴാണ് രാജേഷിനെയും കുട്ടിയെയും കാണാതായതറിഞ്ഞത്.തുടര്‍ന്ന് രക്ഷിതാക്കള്‍ ഏരൂര്‍ പോലീസില്‍ പരാതി നല്‍കി. കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയായിരുന്നു.രാജേഷിനെ ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!