തിരുരങ്ങാടി സ്വദേശിയായ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

തിരുരങ്ങാടി:  പ്ലസ് ടു പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതിയുമായി ബന്ധുക്കള്‍. ഇവരുടെ പരാതിയില്‍ തിരൂരങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിരുരങ്ങാടിക്കടുത്ത തെന്നല അറയ്ക്കല്‍ മച്ചിങ്ങല്‍ മണ്ണാഞ്ചേരി അബ്ദുറഹ്മാന്റെ മകന്‍ കുഞ്ഞിമുഹമ്മദ് എന്ന മുത്തു(18)നെയാണ് ഒരാഴ്ച മുന്‍പ് കാണാതായത്.