കളഞ്ഞുകിട്ടിയ സ്വര്‍ണം തിരിച്ചു നല്‍കി ബസ്സ് ജീവനക്കാരന്‍ മാതൃകയായി

parappanangadi policeപരപ്പനങ്ങാടി: ബസ്സ് വൃത്തിയാക്കുന്നതിനിടെ ബസ്സിനുള്ളില്‍ നിന്നും കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച ബസ്സ് ജീവനക്കാരന്‍ മാതൃകയായി. പരപ്പനങ്ങാടി മഞ്ചേരി റൂട്ടിലോടുന്ന ലുക്കു ബസ്സിലെ കണ്ടക്ടര്‍ വേങ്ങര സ്വദേശി മഹറൂഫാണ് സ്വര്‍ണം തിരിച്ചേല്‍പ്പിച്ചത്.

മഞ്ചേരി സ്വദേശിനി തറമണ്ണില്‍ മുട്ടിപ്പാലം ഷെരീഫിന്റെ മകള്‍ ഫസ്‌നയുടെ ബ്രേസ്‌ലെറ്റാണ് തിരിച്ചേല്‍പ്പിച്ചത്. പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ വെച്ചാണ് ഉടമസ്ഥന് സ്വര്‍ണ്ണാഭരണം തിരിച്ചേല്‍പ്പിച്ചത്.