ന്യൂനപക്ഷ വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ

Story dated:Wednesday December 28th, 2016,08 01:am
sameeksha sameeksha

തിരു: സംസ്ഥാനത്തെ ക്രിസ്ത്യന്‍, മുസ്ലീം മതത്തില്‍പ്പെടു ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വനിതകള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്കാണ് വായ്പകള്‍ വിതരണം ചെയ്യുത്. അപേക്ഷാഫോറങ്ങള്‍ സംസ്ഥാന വനിതാ വികസന കേര്‍പ്പറേഷന്റെ വഴുതക്കാട് ഗണപതി അമ്പലത്തിന് സമീപത്തുള്ള റീജിയണല്‍ ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 – 2328257, 9496015006.