മന്ത്രിയുടെ ഫെയസ് ബുക്ക് പോസ്റ്റ് തുണയായി: കാണാതായ ജോയിയെ കണ്ടെത്തി

kt-jaleelകുറ്റിപ്പുറം :ഈ ഓണനാളില്‍ ആരോരുമില്ലാത്ത മനസ്സിനഞറെ താളം തെറ്റിയ അശരണണര്‍ക്കൊപ്പമിരുന്ന ഓണം ഉണ്ട ചിത്രങ്ങള്‍ ഫെയിസ് ബുക്കില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ തദ്ദേശസ്വയഭരണ വകുപ്പു മ്ര്രന്തി കെടി ജലീല്‍ ആ ഒരിക്കലുമോര്‍ത്തിട്ടുണ്ടാവില്ല. അതൊരാള്‍ക്ക് തന്റെ നാട് തിരിച്ചുപിടിക്കുന്നതിനുള്ള വഴി തുറക്കുമെന്ന് തവനൂരിലെ പ്രതിക്ഷഭവനില്‍ നിന്ന് മന്ത്രയെടുത്ത ഓണചിത്രങ്ങല്‍ തുണയായത് തൃശ്ശുര്‍ ചേര്‍പ്പുരകം പനക്കാമുറ്റത്ത് ജോയി(34)ക്ക്.

ബുധനാഴ്ച മലപ്പുറം തവനുരിലെ പ്രതീക്ഷാഭവനില്‍ അന്തേവസികല്‍ക്കൊപ്പമരുന്ന് സദ്യയുണ്ട ചിത്രങ്ങളും അവിടത്തെ അന്തേവസികള്‍ക്കൊപ്പം ഓണവിശേഷങ്ങള്‍ സംസാരിക്കുന്ന ഫോട്ടോയാണ് അദ്ദേഹം ഫേയ്‌സ് ബുക്കില്‍ അപലോഡ് ചെയ്തത്. ഇതില്‍ ജോയിയെ മന്ത്രി ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന ഫോട്ടോയുമൂണ്ടായിരുന്നു. മന്ത്രിയുടെ പോസ്റ്റ് കാണാനിടയായ നാട്ടുകാരാണ് ജോയിയെ തിരിച്ചറിഞ്ഞത്.
മാതാപിതാക്കള്‍ നഷ്ടപെട്ട ജോയി മുത്തസഹോദരന്‍ ജോബിയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. 2013 ഡിസംബര്‍ 29നാണ് ജോയിയെ കാണാതാവുകയായിരുന്നു. അത്യാവിശ്യകാര്യങ്ങള്‍ക്ക് വീടിന് പുറത്ത് പോകുറുള്ള ജോയ് വീട്ടിലേക്ക് മടങ്ങവെ ബസ്സ് മാറി കോഴിക്കോട്ടേക്ക് എത്തുകയായിരുന്നു. അവിടെ വഴിയറിയാതെ കറങ്ങിയ ജോയിയെ പോലീസാണ് തവനുര്‍ പ്രതീക്ഷഭവനിലെത്തിച്ചത്.
മന്ത്രിയുടെ പോസ്റ്റ് വഴി സംഭവമറിഞ്ഞ നാട്ടുകാരും പൊതുപ്രവര്‍ത്തകരും മന്ത്രിയെ ബന്ധപ്പെട്ട് വ്യാഴാഴ്ച ജോയിയെ നാട്ടിലേക്ക് കുട്ടിക്കൊണ്ടുപോയി.

Related Articles