അശ്ലീല സിഡി വിവാദത്തില്‍പ്പെട്ട മന്ത്രി സന്ദീപ്‌ കുമാര്‍ ആംആദ്‌മിയില്‍ നിന്ന്‌ പുറത്ത്‌

minister-sandeep-kumar-sex-videoദില്ലി: ഏറെ വിവാദം സൃഷ്ടിച്ച അശ്ലീല സിഡി വിവാദത്തില്‍പ്പെട്ട ആംആദ്‌മി മന്ത്രി സന്ദീപ്‌ കുമാറിനെ പ്രാര്‍ട്ടിയുടെ പ്രാധമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ്‌ ചെയ്‌തു. സാമൂഹിക ക്ഷേമ വകുപ്പ്‌ മന്ത്രിയായിരുന്ന സന്ദീപ്‌ കുമാറിനെ അരവിന്ദ്‌ കെജ്രിവാളാണ്‌ പുറത്താക്കിയത്‌. മന്ത്രി സന്ദീപ്‌ കുമാറിനെ രണ്ട്‌ യുവതികള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യങ്ങളും അശ്ലീല ചിത്രങ്ങളും അടങ്ങിയ സിഡി ലഭിച്ചതിന്‌ പിന്നാലെയാണ്‌ കെജ്രിവാള്‍ പുറത്താക്കിയത്‌. പുറത്താക്കിയ വിവരം ട്വിറ്ററിലൂടെയാണ്‌ കെജ്രിവാള്‍ അറിയിച്ചത്‌.

എഎപിയുടെ മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്‌ സന്ദീപ്‌ കുമാറിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്‌. പൊതുമര്യാദയ്‌ക്കു നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നവരെ

https://www.youtube.com/watch?v=Cupw0FLuGf0

മന്ത്രിസ്ഥാനത്തു തുടരാന്‍ അനുവദിക്കില്ലെന്നും എഎപി നില്‍ക്കുന്നത്‌ പൊതുജനങ്ങളോടൊപ്പമാണെന്നും കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

അതെസമയം സിഡിയിലെ ദൃശ്യങ്ങള്‍ വ്യാജമാണെന്നും ദൃശ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കണമെന്നും സന്ദീപ്‌ കുമാര്‍ മാധ്യമങ്ങളോട്‌ ആവശ്യപ്പെട്ടു. പാര്‍ട്ടിയിലെ ഏകെ ദലിതായ തന്നെ ദലിത്‌ സമൂഹത്തില്‍ തനിക്കുള്ള സ്വാധീനത്തെ തകര്‍ക്കാനുള്ള ഗൂഢാലോചന പ്രകാരം പുറത്താക്കിയതാണെന്നും സന്ദീപ്‌ കുമാര്‍ കൂട്ടിചേര്‍ത്തു.