ക്ഷീര കാർഷിക വൃത്തി പുതുതലമുറ അന്തസോടെ ഏറ്റെടുക്കുന്നു;മന്ത്രി രാജു

പരപ്പനങ്ങാടി: ക്ഷീര കാർഷിക രംഗത്ത് കേരളം ഉടൻ സ്വയം പര്യാപ്തമാകുമെന്നും പുതു തലമുറ ക്ഷീര വൃത്തിയെ അന്തസോടെ ഏറ്റെടുക്കാൻ മുന്നോട്ടുവരുന്നുണ്ടെന്നും മന്ത്രി രാജു. നിയുക്ത സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്തിന്റെ വീട്ടിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ മന്ത്രി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു .

മിൽമ തടിക്കുകയും ക്ഷീര കർഷകർ മെലിയുകയും ചെയ്യുന്ന സാഹചര്യമുണ്ടാവരെതെന്നും ഇക്കാര്യത്തിൽ മിൽമയുമായി ഗൗരവപൂർണമായ ചർച്ച നടത്തുമെന്നും ഇതര സംസ്ഥാനങ്ങളുടെ പാക്കറ്റ് പാൽ വിപണിയിൽ സ്വാധീനo ചെലുത്തുന്നത് തടയാനാവില്ലങ്കിലും ഗുണനിലവാരം കൊണ്ട് വിപണി കീഴടക്കാൻ ഭാവി യിൽ നമുക്കാവുമെന്നും മന്ത്രി പറഞ്ഞു.
.

സിഡ്‌കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് ‘ – സി പി ഐ നേതാക്കളായ പി പി സുനീർ, പ്രഫ: ഇ പി മുഹമ്മദലി, ഗിരീഷ് തോട്ടത്തിൽ ,സി പി എം ഏരിയ കമ്മറ്റി അംഗം ടി. കാർത്തികേയൻ , തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.