കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗം; മന്ത്രി കുഞ്ഞാലിക്കുട്ടി പരപ്പനങ്ങാടിയില്‍

2014-03-28 20.32.36പരപ്പനങ്ങാടി: കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗമാണെന്നും ലേക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍വിജയം നേടുമെന്നും മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. പരപ്പനങ്ങാടിയില്‍ നടന്ന യുഡിഎഫ് പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

സാധാരണ ഗതിയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മൂന്ന് മാസം കൊണ്ട് ഭരണ വിരുദ്ധ തരംഗം ഉണ്ടാകുമെന്നും എന്നാല്‍ ഇത്തവണ അതില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പൊതു സമ്മേളനത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍, പികെ അബ്ദുറബ്ബ്, പിഎ സലാം എന്നിവര്‍ സംസാരിച്ചു.