മന്ത്രി പി കെ ജയലക്ഷ്‌മി വിവാഹിതയായി

pk-jayalakshmi weddingവാളാട്‌: മന്ത്രി പി കെ ജയലക്ഷ്‌മി വിവാഹിതയായി. വാളാട്‌ തറവാട്ട്‌ മുറ്റത്തെനാലുകെട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്‌. രാവിലെ 9.35 നുള്ള മുഹൂര്‍ത്തത്തിലാണ്‌ മുറച്ചെറുക്കനായ അനില്‍ കുമാര്‍ മന്ത്രിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്‌. ആദിവാസി ഗോത്രാചാരപ്രകാരമാണ്‌ വിവാഹം നടന്നത്‌ കേരള മന്ത്രിസഭയിലെ ഏക വനിത അംഗമാണ്‌ പികെ ജയലക്ഷ്‌മി.

മാവോയിസ്‌റ്റ്‌ ഭീഷണിയെ തുടര്‍ന്ന്‌ വയനാട്‌ ജില്ലാ പോലീസ്‌ മേധാവി അജിതാബീഗത്തിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സംഘം സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ എന്നവരുടെ അനുഗ്രഹം വാങ്ങിയ ശേഷമാണ്‌ മന്ത്രി കിതര്‍മണ്ഡപത്തിലേക്ക്‌ കയറിയത്‌്‌.

മന്ത്രിമാര്‍, സ്‌പീക്കര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്‌.

പാലോട്‌ തറവാട്ടലെ നടുമുറ്റത്ത്‌ നടന്ന ചടങ്ങില്‍ വള്ളിയൂര്‍ക്കാവ്‌ ഭഗവതി ക്ഷേത്രം മേല്‍ശാന്തി റിജേഷ്‌ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ്‌ വിവാഹ ചടങ്ങുകള്‍ നടന്നത്‌. പഴയിടം മോഹന്‍ നമ്പൂതിരിക്കാണ്‌ വിവാഹ സദ്യയുടെ ചുമതല.