പെണ്‍കുട്ടികളെ അപമാനിച്ചവര്‍ക്കെതിരെ കര്‍ശന നടപടി : :മന്ത്രി കെ കെ ശൈലജ ടീച്ചര്‍

മട്ടത്തറ ടോമ്‌സ് എഞ്ചിനിയറിങ്ങ് കേളേജില്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയവര്‍ക്കെതിരെ കര്‍ശന നടപടി ശുപാര്‍ശ ചെയ്യുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഫീസടക്കാന്‍ വൈകിയതിന് പെണ്‍കുട്ടിയോട് ചുവന്ന തെരുവില്‍ പോവാന്‍ ആക്രോശിച്ച കുറ്റവാളിക്കെതിരെ. കര്‍ശന നടപടി സ്വീകരിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ശുപാര്‍ശ ചെയ്യും

കടുത്ത സാമ്പത്തീക ചൂഷണമാണ് ചില സ്വാശ്യയ എഞ്ചിനിയറിങ്ങ് കോളേജില്‍ നടക്കുന്നത് അതിന് പുറമെ വിദ്യര്‍ത്ഥിനികളോട് മനുഷ്യത്വരഹിതമായ പെരുമാറ്റവും ഉണ്ടാവുന്നു. ഒട്ടും സാമൂഹ്യ പ്രതിബന്ധത ഇല്ലാത്ത രീതിയില്‍ അടിമകളെപ്പോലെ കഴിയേണ്ടിവരുന്ന വിദ്യര്‍ത്ഥികളില്‍ പലപ്പോഴും കടുത്ത മാനസീക സംമ്മര്‍ദ്ദത്തിലെത്തുകയും, ആത്മഹത്യ പ്രവണത പോലും കാണിക്കാറുണ്ട്. ജിഷ്ണുവിന്റെ മരണം ഇതിന്റെ ഉദാഹരണമാണ്. മട്ടത്തറ ടോമ്‌സ് എഞ്ചിനിയറിങ്ങ് കേളേജില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പ്രവേശിച്ച് അധികൃതര്‍ അസഭ്യമായി പെരുമാറിയത് അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു