Section

malabari-logo-mobile

മദ്യനിരോധനം കേരളത്തില്‍ പ്രായോഗികമല്ല; മന്ത്രി കെ ബാബു

HIGHLIGHTS : തിരു : കേരളത്തില്‍ മദ്യനിരോധനം പ്രായോഗികമല്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബു. ഈ കാര്യങ്ങളില്‍ മദ്യ നയത്തെ കുറിച്ച് വൈകാരികമായല്ല തീരുമാനങ്ങള്...

babuതിരു : കേരളത്തില്‍ മദ്യനിരോധനം പ്രായോഗികമല്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബു. ഈ കാര്യങ്ങളില്‍ മദ്യ നയത്തെ കുറിച്ച് വൈകാരികമായല്ല തീരുമാനങ്ങള്‍ എടുക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. എക്‌സൈസ് ജീവനക്കാരുടെ സംഘടനയായ കെ എസ് ഇ എസ് എയുടെ 35 ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി കെ ബാബു.

കേരളത്തിലെ നിലവാരമില്ലാത്ത ബാറുകള്‍ തുറക്കാനാകാത്ത സാഹചര്യത്തെ കുറിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ ബാറുകളുടെ വക്താവായി ചിത്രീകരിക്കുന്ന സംഘടനകള്‍ മദ്യത്തില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ട് ദേവാലയങ്ങളും ആശുപത്രികളും നിര്‍മ്മിക്കില്ല എന്ന് തീരുമാനമെടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ചാനല്‍ ചര്‍ച്ചകളില്‍ മദ്യത്തിനെതിരെ സംസരിക്കുന്നവര്‍ വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപഭോഗത്തെ പറ്റി ഒന്നും മിണ്ടുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

sameeksha-malabarinews

ബാറുകള്‍ പൂട്ടിക്കിടക്കുന്നതുകൊണ്ട് മദ്യഉപഭോഗം കുറഞ്ഞുവെന്ന ചില കോണ്‍ഗ്രസ്സ് എംഎല്‍എമാരുടെ വാദത്തെയെും മന്ത്രി തള്ളി. എക്‌സൈസ് ഉദേ്യാഗസ്ഥര്‍ നല്‍കുന്ന കണക്കനുസരിച്ച് ലക്ഷകണക്കിന് രൂപയുടെ മദ്യം കൂടുതലായി വിറ്റിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!