ജനറല്‍ ആശുപത്രി സന്ദര്‍ശനം – പനി നേരിടാന്‍ അടിയന്തിര നടപടികള്‍ കൈക്കൊണ്ടു : കെ.കെ.ശൈലജ ടീച്ചര്‍

Story dated:Friday May 19th, 2017,10 41:am

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഉള്‍പ്പെടെ ഡെങ്കിപ്പനി ഉണ്ടായ സാഹചര്യത്തിലാണ് ആശുപത്രിയും പരിസരവും നിരീക്ഷിക്കുവാന്‍ താരുമാനിച്ചത്. ആശുപത്രിയിലെ വാര്‍ഡുകളും പരിസരവും മന്ത്രി നേരിട്ട് പരിശോധിച്ച് സ്ഥിതിഗതികള്‍ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും കൊതുക് നിര്‍മ്മാര്‍ജന നിയന്ത്രണ പ്രവര്‍ത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മന്ത്രിയോടൊപ്പം ആരോഗ്യ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന വിദഗ്ദ സംഘം ആശുപത്രി പരിസര പ്രദേശങ്ങളും പനി പടരാന്‍ ഉള്ള സാഹചര്യം പരിശോദിക്കുകയും തുടന്ന് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു ഡങ്കിപനി കൊതുവഴി പകരുന്ന രോഗമായതിനാല്‍ കൊതുക് നിയന്ത്രണ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഉറവിടനശീകരണം പാഴ് വസ്തുക്കളുടെ നിര്‍മ്മാര്‍ജനം തുടങ്ങി വെള്ളം കെട്ടി നില്‍ക്കാന്‍ ഇടയുള്ള സാഹചര്യം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ചേര്‍ന്ന് നടത്തി
ആശുപത്രിയുടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ കൃത്യമായും വിലയിരുത്തുന്നതിനും മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനും ആരോഗ്യവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. ആശുപത്രിയില്‍ ശുചീകരണ ജീവനക്കാരുടെ അഭാവം ഉണ്ടെങ്കില്‍ അത് ഉടനടി പരിഹരിക്കുന്നതിനും ആശുപത്രി അധികൃതര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പനി നേരിടാനുള്ള എല്ലാ സംവിധാനങ്ങളും ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളതായും മെച്ചപ്പെട്ട ചികിത്സ ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നതിനും വേണ്ട എല്ലാ നടപടികളും കൈക്കൊണ്ടതായും മന്ത്രി അറിയിച്ചു.
പനി ബാധിതര്‍ക്കായി 20 ഓളം കിടക്കകള്‍ ഉള്ള പനിവാര്‍ഡ് ആരംഭിക്കുകയും കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ നെറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വിഭാഗത്തിലും ഇത്തരം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് കൂടാതെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒ.പിയും പ്രവര്‍ത്തനക്ഷമമാണ്