Section

malabari-logo-mobile

കുഞ്ഞാലിക്കുട്ടിയെ അനുമോദിച്ച് മന്ത്രി ജി.സുധാകരന്‍

HIGHLIGHTS : വികസന കാര്യത്തില്‍ രാഷ്ട്രീയ വിവേചനം അനുവദിക്കില്ലെന്നും മന്ത്രി

വികസന കാര്യത്തില്‍ രാഷ്ട്രീയ വിവേചനം അനുവദിക്കില്ലെന്നും മന്ത്രി

മലപ്പുറം : ഇടതുപക്ഷ സര്‍ക്കാരിന് വികസനകാര്യത്തില്‍ രാഷ്ട്രീയ വിവേചനമില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. വേങ്ങര – തിരൂരങ്ങാടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മമ്പുറം പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുന്‍ പ്രതിപക്ഷനേതാവും വേങ്ങര മുന്‍ എംഎല്‍യുമായ കുഞ്ഞാലിക്കുട്ടിയെ അനുമോദിക്കാനും മന്ത്രി മടികാണിച്ചില്ല. രാഷ്ട്രീയ വിവേചനമില്ലാതെയാണ് കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന വികസന പദ്ധതികളെ എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ട’് കൊണ്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ ഉദാഹരമാണ് മമ്പുറം പാലമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

 


30 മാസം നിര്‍മാണ സമയം ആവശ്യപ്പെട്ട പ്രവര്‍ത്തി 26 മാസം കൊണ്ടാണ് പണി പൂര്‍ത്തീകരിച്ചത്. പി കെ കുഞ്ഞാലിക്കുട്ടി മണ്ഡലത്തിലെ എം എല്‍ എ ആയിരുന്ന കാലത്താണ് പദ്ധതിക്ക് അനുമതി ലഭിക്കുന്നത്. ഇരു കരകളും തമ്മിലുള്ള ഉയര വ്യത്യാസം സാങ്കേതിക അനുമതിക്കും ഉയര്‍ന്ന നിര്‍മാണ ചെലവ് ധനകാര്യ വകുപ്പിന്റെ അനുമതിക്കും തടസ്സമായിരുന്നു. ഇതെല്ലാം അതിജീവിച്ചാണ് പാലം യാഥാര്‍ഥ്യമാക്കിയത്. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് ഇത്രയധികം അനുമതികള്‍ നേടിയെടുത്ത് പദ്ധതി യാഥാര്‍ഥ്യമാക്കിയതിനാണ് കുഞ്ഞാലിക്കുട്ടിയെ മന്ത്രി അനുമോദിച്ചത്. ഉദ്യോഗസ്ഥരെയും മന്ത്രി അനുമോദിച്ചു. ഉദ്യോഗസ്ഥരെ ശകാരിക്കുന്ന മന്ത്രിയൊണ് താന്‍ അറിയപ്പെടുന്നത്.

ഉദ്ഘാടനത്തിന് മുമ്പ് തന്നെ മമ്പുറത്തെ ഇടത് വലത് പ്രദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ പാലം യാഥാര്‍ത്ഥ്യമാക്കിയതിന് പിറകില്‍ തങ്ങളാണെന്ന അവകാശപ്പെട്ടുകൊണ്ട് സമുഹമാധ്യമങ്ങളില്‍ കൊമ്പുകോര്‍ത്തിരുന്നു. ഈയവസരിത്തിലാണ് ഉദ്ഘാടനചടങ്ങില്‍ വികസനകാര്യത്തില്‍ രാഷ്ട്രീയ വിവേചനമില്ലെന്ന് പ്രഖ്യാപിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!