മന്ത്രി അബ്ദുറബ്ബിനെതിരെ അപകീര്‍ത്തികരമായ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌;പരപ്പനങ്ങാടി സ്വദേശിക്കെതിരെ പരാതി

Story dated:Thursday March 10th, 2016,12 16:pm
sameeksha

Untitled-1 copyതിരൂരങ്ങാടി: ഫേസ്‌ബുക്കില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകളും ചിത്രങ്ങളും പോസ്‌റ്റുചെയ്‌ത വ്യക്തിക്കെതിരെ ഡിജിപി സെന്‍കുമാറിന്‌ വിദ്യഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്‌ പരാതി നല്‍കി. ചില സംഘടനകളുടെയും വ്യക്തികളുടെയും വോട്ട്‌ തനിക്കാവശ്യമില്ലെന്ന രീതിയിലാണ്‌ ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടിരിക്കുന്നത്‌.

തിരൂരങ്ങാടി മണ്ഡലത്തിലെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായ തന്നെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്താനും തിരഞ്ഞെടുപ്പില്‍ പ്രതികൂല സ്ഥിതിയുണ്ടാക്കാനും ബോധപൂര്‍വം ചെയ്‌തതാണിതെന്നും പരാതിയില്‍ പറയുന്നു.

അബ്ദുറഹീം എം പുത്തരിക്കല്‍ എന്നയാളിന്റെ പേരിലുള്ള ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടിലാണ്‌ ഇത്തരത്തില്‍ പോസ്‌റ്റ്‌ കണ്ടതെന്നും മന്ത്രി പറഞ്ഞു.