വിഷാദ രോഗത്തിന് ആയുര്‍വേദ ചികിത്സ

സ്ഥായിയായ കടുത്ത ദു:ഖം, ഒന്നിനോടും താല്‍പര്യമില്ലായ്മ, ഉറക്കം കുറയുക/അമിത ഉറക്കം, ഏകാകിയായി ഇരിക്കാന്‍ താല്പര്യം, അനാവശ്യമായ കുറ്റബോധം, അവ്യക്തമായ വേദനകള്‍, ആത്മഹത്യാ ചിന്ത/ശ്രമം എന്നീ ലക്ഷണങ്ങള്‍ രണ്ട് ആഴ്ചയില്‍ കൂടുതലായി നിലനില്‍ക്കുന്ന വിഷാദ രോഗമുള്ള 20നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് തിരുവനന്തപുരം ഗവ: ആയുര്‍വേദ കോളേജ് കായ ചികിത്സാ വിഭാഗം മുഖേന ഒ.പി (2-ാം നമ്പര്‍ ഒ.പി) ആയും/അഡ്മിറ്റ് ചെയ്തും സൗജന്യ ചികിത്സ നല്‍കുന്നു. ഞായര്‍ ഒഴികെ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള സമയങ്ങളില്‍ ഒ.പി സേവനം ലഭിക്കും. ഫോണ്‍ : 9142417621