ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 16 ജവാന്‍മാര്‍ കൊല്ലപ്പെട്ടു

റായ്പൂര്‍ : ഛത്തീസ്ഗഢില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 16 ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സിആര്‍പിഎസ് ജവാന്‍മാരാണ് മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 50 ഓളം ജവാന്‍മാര്‍ സൈനിക ക്യാമ്പില്‍ കുടുങ്ങികിടക്കുകയാണ്. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം ഉണ്ടായത്. ദെന്തേവാദെ ജില്ലയിലെ സുകുമയില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെയായിരുന്നു ആക്രമണം നടന്നത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

കഴിഞ്ഞദിവസം ഛത്തീസ്ഗഢിലെ സുകുമ ജില്ലയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടി ഡെപ്യൂട്ടി കമാന്‍ഡന്റ് ഉള്‍പ്പെടെ രണ്ട് സിആര്‍പിഎഫ് ഉദേ്യാഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. 12 സുരക്ഷാ ഉദേ്യാഗസ്ഥര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

ബോധ്രാജ്പദാര്‍ ഗ്രാമത്തിലെ വനത്തിനുള്ളില്‍ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്.