സൗദിയില്‍ അരാംകോ കമ്പനിയുടെ ബസിന് നേരെ ഭീകരാക്രമണം

saudi-aramcoറിയാദ് :സൗദി അറേബ്യയിലെ പ്രശസ്തമായ എണ്ണകമ്പനിയായ അരാംകോയുടെ ജീവനക്കാരുമായി ജോലിസ്ഥലത്തേക്ക് പോകുയയായിരുന്ന ബസിന് നേരെ ഭീകരാക്രമണം. ആയുധധാരികളായ നാലുപേരാണ് ആക്രമണം നടത്തിയത്. യാത്രക്കാരെയും ഡ്രൈവറേയും പുറത്തിറക്കി നിര്‍ത്തിയ ശേഷം ബസ്സിന് തീവെക്കുകയായിരുന്നു.
ദമാമിലേ ഷിയ ഭുരിപക്ഷപ്രദേശമായ ഖത്തീഫിലെ അല്‍ ഖുദൈഹിയിലാണ് സംഭവം നടന്നത്., ഇവിടെയാണ് കഴിഞ്ഞദിവസം തുക്കിലേറ്റപ്പെട്ട ഷിയാ നേതാവ് നിമര്‍ അല്‍ നിമറിന്റെ ജന്മഗൃഹം. സംഭവത്തില്‍ ജീവനക്കാര്‍ക്കൊന്നും പരിക്കേറ്റിട്ടില്ലെന്ന് കമ്പനി അറിയിച്ചു.
സംഭവം നടന്നതിന് തൊട്ടുപിന്നാലെ ആക്രമണത്തിന്റെ ചിത്രങ്ങളും വീഡിയോ ഫുട്ടേജും സൗദിയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.