മാധ്യമവിലക്കിനെതിരെ കേരള പത്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ദില്ലി: കേരളത്തില്‍ കോടതികളില്‍ നിലനില്‍ക്കുന്ന മാധ്യമവിലക്കിനെതിരെ കേരള പത്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഒരുവിഭാഗം അഭിഭാഷകര്‍ അടച്ച് പൂട്ടിയ ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കാന്‍ നിര്‍ദേശിക്കണമെന്നും കേരളത്തിലെ കോടതികളില്‍ മാന്യമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജസ്റ്റിസുമാരായ പിനാക്കി ചന്ദ്രഘോഷ്, യു യു ലളിത് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്. പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി അഭിഭാഷകന്‍ കപില്‍ സിബില്‍ ഹാജരാകും.